ഉപ്പയുടെ കൂട്ടുകാരൻ ഉപ്പയെക്കുറിച്ച് ഷബീറലി ഹസ്രത്ത് പറഞ്ഞ രസകരമായ ഒരു ഓർമ്മയുണ്ട്. ബാഖിയാത്തിൽ പഠിക്കുമ്പോൾ സേലത്ത് കച്ചവടം ചെയ്യുന്ന തിരൂരങ്ങാടി ഓ പി ഹാജിയുടെ അടുത്ത് ഒരിക്കൽ അവർ രണ്ടാളും പോവുകയുണ്ടായി. മാർക്കറ്റിൽ വലിയ നെല്ലിക്ക കണ്ടപ്പോൾ ഉപ്പ പറഞ്ഞു, " ഇതിനു നെല്ലിപ്പ എന്ന് പറയണം" എന്ന് . ആ കാലവും ഓർമ്മകളും ഹസ്രത്തിന്റെ മനസ്സിൽ തെളിഞ്ഞു വരുമ്പോൾ മുഖത്ത് വിരിയാറുണ്ടായിരുന്ന പുഞ്ചിരി ഇന്നും ഓർമ്മയിലുണ്ട്. താനൂരിൽ നടന്ന എന്റെ ഇത്താത്തയുടെ വിവാഹത്തിന് തലേദിവസം എത്തുകയും രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോവുകയും ചെയ്തു ചെയ്തു ഷബീർ അലി ഹസ്രത്. ഉപ്പയോടൊപ്പം ബാഖിവി യാവി മാസങ്ങൾക്ക് ശേഷം തിരൂരങ്ങാടിയിൽ വന്നു പറഞ്ഞു കച്ചവടം തുടങ്ങാൻ ഉദ്ദേശമുണ്ട്. ഉടനെ ഉപ്പ പറഞ്ഞു" നമ്മൾ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരോട് പോയി വിവരം പറയാം" എന്ന് . അവർ രണ്ടു പേരും കൂടി ബാപ്പു മുസ്ലിയാരുടെ അടുത്ത് ചെന്നപ്പോൾ കണ്ടപാടെ ബാപ്പുമുസ്‌ലിയാർ കൂടെയുള്ളവരോട് പറഞ്ഞു, 'ബാപ്പു വരുന്നുണ്ടേ.. വെറ്റിലയടക്ക കൊണ്ടുവരൂ". ശേഷം കുശലാന്വേഷണം നടത്തി ബാപ്പു മുസ്ലിയാർ പറഞ്ഞു,"കച്ചവടം...